This film belongs to Mohanlal !!!!

Villain(U)



ഉണ്ണികൃഷ്ണൻ ബിയുടെ  സംവിധാനം?
====================================

വളരെ മോശമെന്നോ വളരെ മികച്ചതെന്നോ പറയാനാകാത്ത ഒരു സംവിധാനമാണ് ഉണ്ണികൃഷ്ണൻ ബിയുടേത്. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങൾ എടുത്തു നോക്കിയാൽ തന്നെ അത് മനസിലാക്കാം.തിരക്കഥാകൃത്ത് എന്ന രീതിയിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.ഈ ചിത്രത്തിലും മുൻപ് പറഞ്ഞപോലെ  ഒരു ശരാശരി നിലവാരം മാത്രമുള്ള സംവിധാനമാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്.

സിനിമയുടെ കഥ, തിരക്കഥ,സംഭാഷണം?
==========================================

പ്രമേയം പുതിയതാണെങ്കിലും കഥ പഴയതാണ്.തന്റെ മുൻ ചിത്രങ്ങളുടെ കെട്ടു ഇനിയും ഉണ്ണികൃഷ്ണന് വിട്ടു മാറിയിട്ടില്ല എന്ന് തോന്നുന്നു. കാണികൾക്കു ഗ്രാൻഡ്മാസ്റ്ററുമായി സാമ്യങ്ങൾ തോന്നുന്നതിൽ അതിശയമില്ല.തിരക്കഥയ്ക്ക് വേഗം കുറവാണ്.സംഭാഷണങ്ങൾ സാഹചര്യ പ്രതീതി അതുപോലെ പ്രേക്ഷകന് സമ്മാനിക്കുന്നു.കേന്ദ്രകഥാപാത്രത്തിന്റെ ഭൂതകാലത്തിൽ നടന്ന ദാരുണമായ സംഭവങ്ങൾ, അലസനായ അയാളുടെ ഇപ്പോഴത്തെ ജീവിതം, ഇതിനിടിയിൽ അയാൾ ഒരു കൊലപാതകം അന്വേഷിക്കാൻ ഇറങ്ങി പുറപ്പെടുന്നു,എല്ലാം മുൻകൂട്ടി കാണുന്നു, വില്ലനെ  പിടിക്കുന്നു.... തുടങ്ങി ഗ്രാൻഡ് മാസ്റ്ററിന്റെ അതെ ടെംപ്ലേറ്റ് ആണ് വില്ലനും ഉപയോഗിക്കുന്നത്. മനുഷ്യവികാരങ്ങളെ കുറിച്ച് കുറച്ചു കൂടുതൽ പറഞ്ഞു തന്റെ മുന്ചിത്രങ്ങളുമായുള്ള സാമ്യങ്ങൾ ഉണ്ണികൃഷ്‌ണൻ മൂടിവെക്കാൻ ശ്രമിക്കുന്നതായി കാണാം.

അഭിനേതാക്കൾ കഥാപാത്രങ്ങളോട് നീതിപുലർത്തിയോ?
=========================================================

മോഹൻലാൽ എന്ന നടനെ നമ്മുക്ക് തിരിച്ചു കിട്ടി. അദ്ദേഹത്തിന്റെ അഭിനയം കണ്ടിരിക്കാൻ തന്നെ പ്രത്യേക  ഒരു രസം ആണ്. മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രം വേറെ ആർക്കും പകർന്നാടാൻ കഴിയാത്ത വിധം ഗംഭീരമാക്കി അദ്ദേഹം.വിശാൽ തന്റെ വില്ലൻ റോൾ വളരെ ഭംഗിയായി നിർവഹിച്ചു. ഹൻസികയെയും രാശി ഖന്നയേയും കൊണ്ട് വന്നത് എന്തിനെന്നു പോലും മനസിലാകാത്ത വിധം കാമ്പില്ലാത്ത കഥാപാത്രങ്ങൾ അവതരിപ്പിച്ചു കടന്നു പോയി.മഞ്ജു വാരിയരും സിദ്ദിക്കും തങ്ങളുടെ റോളുകൾ മനോഹരമാക്കി.

                                                              ഛായാഗ്രഹണം എങ്ങനെയുണ്ട്?
                                                              ===============================

മനോജ് പരമഹംസയുടെ ക്യാമറ ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്താണ്. സാഹചര്യത്തിനനുസരിച്ച ലൈറ്റിംഗ് ഉപയോഗിച്ചിരിക്കുന്നു. കൂടുതലും  ക്ലോസ് ഷോട്ടുകൾ ആണ് ചിത്രത്തിൽ ഉള്ളത്.



സംഗീതം എങ്ങനെയുണ്ട്?
=========================

'ഒപ്പം' എന്ന തങ്ങളുടെ കന്നി സംരംഭത്തിലെ അത്രെയും മികച്ച സംഗീതം നൽകാൻ 4 മ്യൂസിക്‌സിനു കഴിഞ്ഞിട്ടില്ല. എന്നാലും ഒരു പിടി നല്ല ഗാനങ്ങൾ ചിത്രത്തിലുണ്ട്."കണ്ടിട്ടും കണ്ടിട്ടും" എന്ന ഗാനം എടുത്തു പറയേണ്ടതാണ്.


ബിജിഎം സാഹചര്യത്തില് ഇണങ്ങുന്നുണ്ടോ?
==========================================

ഉണ്ട്.ചിലസാഹചര്യങ്ങളിൽ. ചിലയിടത്തു വളരെ ലൗട് (loud)ആയി തോന്നി.


മൊത്തത്തിൽ  ചിത്രം എങ്ങനെയുണ്ട്?
=====================================

ഒരുതവണ കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് വില്ലൻ . നിങ്ങൾ ഒരു ത്രില്ലെർ സിനിമ പ്രതീക്ഷിച്ചു ടിക്കറ്റ് എടുത്താൽ നിരാശരാകേണ്ടി വരും. പക്ഷെ ഒരു തുറന്ന മനസോടു കൂടി, മറ്റുള്ള ചിത്രങ്ങളുമായുള്ള സാമ്യങ്ങൾ മറന്നു കൊണ്ട് ഈ ചിത്രത്തെ സമീപിച്ചാൽ ഈ സിനിമ നിങ്ങൾക്ക് ഇഷ്ടപെടും.

എത്ര റേറ്റിംഗ് കൊടുക്കും?
==========================
  2.75/5 - Watchable

  **.75/*****

Comments